ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ് വേ 2023 അവസാനത്തോടെയോ അടുത്ത വര്‍ഷം ജനുവരിയോടെയോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.
17,000 കോടി രൂപ ചെലവിലാണ് ഗ്രീൻഫീല്‍ഡ് പദ്ധതി നിര്‍മ്മിക്കുന്നത്. 2024 മാര്‍ച്ചോടെ ഇത് പൂര്‍ത്തിയാക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
ചെന്നൈയില്‍ അശോക് ലെയ്‌ലാൻഡിന്റെ 75-ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്‍കരി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്നതിനാണ് എക്സ്പ്രസ് വേ സജ്ജീകരിച്ചിരിക്കുന്നത്. 285.3 കിലോമീറ്റര്‍ നീളമുള്ള നാലുവരി പദ്ധതിയാണിത്.