പുതുച്ചേരി : ഇൻസ്റ്റഗ്രാം വഴി ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തി ഗവേഷക വിദ്യാര്‍ഥിനിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു.
പോണ്ടിച്ചേരി സര്‍വകലാശാലയിലെ പിഎച്ച്‌ഡി വിദ്യാര്‍ഥിനിയാണ് തട്ടിപ്പിനിരയായത്. ആണ്‍സുഹൃത്തുമായുള്ള ബന്ധം പുനസ്ഥാപിക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
ഇൻസ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി തട്ടിപ്പ് നടത്തിയവരെ പരിചയപ്പെടുന്നത്. ആറുമാസം മുമ്ബ് യുവതിയും ആണ്‍സുഹൃത്തുമായുള്ള ബന്ധം അവസാനിച്ചിരുന്നു. ഇതിനിടെയാണ് കുടുംബപ്രശ്നങ്ങളും പ്രണയസംബന്ധമായ തരത്തിലുള്ള പ്രശ്നങ്ങളുമെല്ലാം പരിഹരിക്കുമെന്ന ഇൻസ്റ്റഗ്രാം പരസ്യം കാണുന്നത്. തുടര്‍ന്ന് സുഹൃത്തുമായുള്ള ബന്ധം ശരിയാക്കാനായി യുവതി ഇവരെ സമീപിക്കുകയായിരുന്നു.
അക്കൗണ്ടിലേക്ക് സന്ദേശം അയയ്ക്കുകയും പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രത്യേക പൂജ ചെയ്താല്‍ സുഹൃത്ത് തിരികെ വരുമെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയും പണം വാങ്ങുകയും ചെയ്തു. പല തവണയായി ഇവര്‍ യുവതിയില്‍ നിന്ന് 5.84 ലക്ഷം രൂപയോളം വാങ്ങിയതായും പരാതിയിലുണ്ട്.