ആംസ്റ്റര്‍ഡാം: വിദ്യാര്‍ഥിനിക്ക് നെതര്‍ലൻഡ്സില്‍ ക്രൂര മര്‍ദ്ദനമേറ്റു. ആഫ്രിക്കൻ സ്ത്രീകള്‍ ഇന്ത്യൻ വിദ്യാര്‍ഥിനിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
സംഭവം കണ്ട് നിന്നവരാരും ഇരയായ യുവതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ല. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജര്‍ രംഗത്തെത്തി.