ചെന്നൈ: തമിഴ്‌നാട്ടിൽ ഡെങ്കിപ്പനിയും മറ്റു വൈറസ് ജന്യ പനികളും പടരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യേക ഡെങ്കിപ്പനി വാര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് സര്‍ക്കാര്‍.
സെപ്തംബര്‍ ആദ്യം മുതല്‍ തമിഴ്നാട്ടില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്.
ഇതുവരെ 300 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ജനക്ഷേമ വകുപ്പ് മന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു. ചെന്നൈ, കോയമ്ബത്തൂര്‍, മധുര, തെങ്കാശി, തിരുവള്ളൂര്‍ തുടങ്ങി തമിഴ്‌നാട്ടിലെ 45 ആരോഗ്യ ജില്ലകളില്‍ 25ലധികം ആരോഗ്യ ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ കേരളത്തില്‍ നിപ്പ വൈറസ് ബാധ വര്‍ധിക്കുകയാണ്. ഇതേതുടര് ന്ന് തമിഴ് നാട്-കേരള അതിര് ത്തി പ്രദേശങ്ങളില് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡെങ്കിപ്പനി, നിപ വൈറസ് ചികിത്സയ്‌ക്കായി പ്രത്യേക വാര്‍ഡുകള്‍ സ്ഥാപിക്കാൻ പൊതുജനാരോഗ്യ വകുപ്പ് ഉത്തരവിട്ടത്.
ഡെങ്കിപ്പനി കണ്ടെത്തിയ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്ബുകളും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ അവകാശവാദം.അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഡെങ്കിപ്പനി ബാധ കൂടാൻ സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.
കൂടാതെ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്ന വാഹനങ്ങളില്‍ അണുനാശിനി തളിച്ച് പനി പരിശോധനയും നടത്തുന്നുണ്ട്.