Thursday, December 7, 2023

HomeNewsIndiaഅവയവദാനം നടത്തുന്നവരുടെ സംസ്കാരം ഇനി ഔദ്യോഗിക ബഹുമതികളോടെ: പ്രഖ്യാപനവുമായി സ്റ്റാലിൻ

അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഇനി ഔദ്യോഗിക ബഹുമതികളോടെ: പ്രഖ്യാപനവുമായി സ്റ്റാലിൻ

spot_img
spot_img

തമിഴ്നാട്ടിൽ മരണത്തിന് മുമ്പ് അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഇനി മുതൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികൾക്ക് പുതുജീവൻ നൽകുന്നതിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

‘ദുഃഖപൂർണമായ സമയത്തും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന കുടുംബങ്ങളുടെ നിസ്വാർത്ഥമായ ത്യാഗമാണ് ഈ നേട്ടം സാധ്യമാക്കിയത്. നിരവധി ജീവൻ രക്ഷിച്ചവരുടെ ത്യാഗത്തെ മാനിക്കുന്നതിനായി, മരണത്തിന് മുമ്പ് അവയവദാനം നടത്തുന്നവരുടെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തും’- മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments