Wednesday, July 17, 2024

HomeNewsIndiaരജനികാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

രജനികാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

spot_img
spot_img

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന്‍ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

രജനി സുഖം പ്രാപിച്ചു വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഴ്‌വാര്‍പേട്ട കാവേരി ആശുപത്രിയിലെ പ്രത്യേക മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സ മേല്‍നോട്ടം വഹിക്കുന്നത്.

ആശുപത്രി വിട്ടാലും താരത്തിന് ദീര്‍ഘനാള്‍ വിശ്രമം വേണ്ടി വന്നേക്കും. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം സ്വീകരിച്ചതിനുശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം നല്‍കിയത്.

അദ്ദേഹം പ്രസിഡന്റ് രാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അണ്ണാത്തെ ആണ് രജനീകാന്തിന്റെ അടുത്ത പുതിയ ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസ് ആണ്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സിരുത്തൈ ശിവ തന്നെയാണ് രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ നയന്‍താര, കീര്‍ത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിംഗ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments