Thursday, March 28, 2024

HomeNewsIndiaഖാര്‍ഗെയും തരൂരും പ്രബലര്‍; യുക്തി അനുസരിച്ച്‌ വോട്ട് ചെയ്യാമെന്ന് കെപിസിസി

ഖാര്‍ഗെയും തരൂരും പ്രബലര്‍; യുക്തി അനുസരിച്ച്‌ വോട്ട് ചെയ്യാമെന്ന് കെപിസിസി

spot_img
spot_img

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെ.പി.സി.സി നിര്‍ദേശിക്കില്ല.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും മത്സര രംഗത്തുണ്ട്. യുക്തി അനുസരിച്ച്‌ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാമെന്ന് കെ.പി.സി.സി അറിയിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്നത് ഹൈക്കമാന്‍ഡിന്‍റെ പിന്തുണയോടെയാണ്. ജി 23 നേതാക്കളുടെ പിന്തുണയും ഖാര്‍ഗെ നേടിയിരുന്നു.

എന്നാല്‍ കേരളത്തില്‍ നിന്നടക്കം ശശി തരൂരിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അദ്ദേഹത്തെ പരസ്യമായി പിന്തുണച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍ രംഗത്തെത്തി.

നാമനിര്‍ദ്ദേശ പത്രികയിലും അദ്ദേഹം ഒപ്പുവെച്ചു. എം കെ രാഘവന്‍ എം പി, കെ സി അബു, തമ്ബാനൂര്‍ രവി എന്നിവരും തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എ.കെ ആന്‍റണി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments