Friday, March 29, 2024

HomeNewsIndiaകൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തി

കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തി

spot_img
spot_img

കൊവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിയതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഇഒ അദാര്‍ പൂനവാല. വികസ്വര രാജ്യങ്ങളുടെ വാക്സിന്‍ മാനുഫാക്ചേഴ്സ് നെറ്റ്വര്‍ക്കിന്റെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പൂനാവാല ഇക്കാര്യം പറഞ്ഞത്.

ലഭ്യമായ മൊത്തം സ്റ്റോക്ക്, ഏകദേശം 100 ദശലക്ഷം ഡോസുകള്‍, കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ഉപയോഗശൂന്യമായെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ക്കിടയില്‍ പൊതുവായ അലസത ഉള്ളതിനാല്‍ ബൂസ്റ്റര്‍ വാക്‌സിനുകള്‍ക്ക് ആവശ്യമില്ലെന്ന് പൂനാവാല കൂട്ടിച്ചേര്‍ത്തു. കൂടാതെ അവര്‍ പകര്‍ച്ചവ്യാധിയില്‍ മടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

‘2021 ഡിസംബര്‍ മുതല്‍ ഞങ്ങള്‍ (കോവിഷീല്‍ഡിന്റെ) ഉല്‍പ്പാദനം നിര്‍ത്തിവച്ചു. ആ സമയത്ത് ഞങ്ങളുടെ കൈവശം ഏതാനും നൂറു ദശലക്ഷം ഡോസുകള്‍ ഉണ്ടായിരുന്നു, അതില്‍ 100 ദശലക്ഷം ഡോസുകള്‍ ഇതിനകം കാലഹരണപ്പെട്ടു,’ എന്നും പൂനാവാല പറഞ്ഞു.

‘കൊവോവാക്‌സ് രണ്ടാഴ്ചയ്ക്കുള്ളില്‍ അനുവദിക്കണമെന്നതാണ് ആവശ്യം. ഡബ്ല്യൂഎച്ച്‌ഒ ഇത് അനുവദിച്ചാല്‍, ഒരുപക്ഷെ ഇന്ത്യന്‍ റെഗുലേറ്റര്‍ അത് അനുവദിക്കുകയും ചെയ്യും. എന്നാല്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കും ഡിമാന്‍ഡ് ഇല്ല. പൊതുവെ ആലസ്യം ഉണ്ട്, ആളുകള്‍ അത് എടുക്കാന്‍ താത്പര്യപ്പെടുന്നുമില്ല’ അദ്ദേഹം പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments