Friday, March 29, 2024

HomeNewsIndiaരക്തത്തിന് പകരം കുത്തിവച്ചത് ജ്യൂസ്, ഡെങ്കി രോ​ഗി മരിച്ചു

രക്തത്തിന് പകരം കുത്തിവച്ചത് ജ്യൂസ്, ഡെങ്കി രോ​ഗി മരിച്ചു

spot_img
spot_img

ലക്നോ: ഉത്തര്‍ പ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രോ​ഗിക്കു രക്തത്തിനു പകരം ജ്യൂസ് കുത്തിവച്ചു. ​ഗുരുതരാവസ്ഥയിലായ രോ​ഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം.

അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ ആശുപത്രി താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. പ്രയാ​ഗ്രാജിലെ സ്വകാര്യ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം.
ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന രോ​ഗിയാണു മരിച്ചത്.

ഇയാളുടെ രക്തത്തില്‍ പ്ലേറ്റ്ലറ്റുകളുടെ എണ്ണം അപകടകരാമാം വിധം താഴ്ന്നു. തു‌ടര്‍ന്ന് പ്ലേറ്റ്ലെറ്റ് കുത്തിവയ്ക്കാന്‍ ഡോക്റ്റര്‍ നിര്‍ദേശിച്ചു. നഴ്സിം​ഗ് അസിസ്റ്റന്റാണ് കുത്തി വയ്പ് നടത്തിയതെന്നു പറയുന്നു. ഇയാള്‍ രക്തത്തിനു പകരം ജ്യൂസ് ആണു രോ​ഗിക്കു കുത്തിവച്ചതെന്നു കണ്ടെത്തി. ജീവനക്കാര്‍ ഉപയോക്കാന്‍ സൂക്ഷിച്ച ജ്യൂസ് ആണിതെന്നാണ് പൊലീസ് പറയുന്നത്. ഇതു രക്തം സൂക്ഷിച്ചിരുന്ന ഫ്രീസറില്‍ ആണോ വച്ചിരുന്നതെന്ന് അന്വേഷിക്കുകയാണ്.


സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് പറത്തു വരുന്നതു വരെ ആശുപത്രി പ്രവര്‍ത്തക്കരുതെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ആരോ​ഗ്യ വകുപ്പ് അധികൃതരെത്തി ആശുപത്രി പൂട്ടി സീല്‍ ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments