Monday, December 5, 2022

HomeNewsIndiaബുദ്ധസന്യാസിനിയുടെ വേഷത്തില്‍ ചാരപ്രവര്‍ത്തനം, ചൈനീസ് യുവതി പിടിയില്‍

ബുദ്ധസന്യാസിനിയുടെ വേഷത്തില്‍ ചാരപ്രവര്‍ത്തനം, ചൈനീസ് യുവതി പിടിയില്‍

spot_img
spot_img

ഡല്‍ഹിയില്‍ ചൈനീസ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ചാരപ്രവര്‍ത്തനം നടത്തി വരുകയായിരുന്നെന്നാണ് വിവരം. മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ മജു നാ കാട്ടിലയില്‍ നിന്നാണ് ഡല്‍ഹി് പൊലീസ് സെപ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കലില്‍ നിന്നും നേപ്പാള്‍ സ്വദേശിയാണെന്ന വ്യാജ പാസ്‌പോര്‍ട്ടും പൊലീസ് കണ്ടെടുത്തു.

ബുദ്ധ സന്യാസിനിയുടെ വേഷത്തില്‍ ടിബറ്റന്‍ അഭയാര്‍ഥി സെറ്റില്‍മെന്റിലാണ് യുവതി കഴിഞ്ഞിരുന്നത്.

തിരിച്ചറിയല്‍ രേഖകളില്‍ ഡോല്‍മ ലാമ എന്നും നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിലെ വിലാസവുമാണു നല്‍കിയിരുന്നത്. എന്നാല്‍ അവരുടെ യഥാര്‍ഥ പേര് കയ് റുവോ എന്നാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനോട് ഇവര്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments