Saturday, December 3, 2022

HomeNewsIndia100 കോടിയുടെ ഹെറോയിനുമായെത്തിയ ട്രക്ക് കശ്മീര്‍ പോലീസ് പിടിച്ചെടുത്തു

100 കോടിയുടെ ഹെറോയിനുമായെത്തിയ ട്രക്ക് കശ്മീര്‍ പോലീസ് പിടിച്ചെടുത്തു

spot_img
spot_img

ശ്രീനഗര്‍: അഫ്ഗാന്‍ നിര്‍മ്മിത മയക്കുമരുന്ന് ശേഖരവുമായെത്തിയ ട്രക്ക് ജമ്മു കശ്മീര്‍ പോലീസ് പിടിച്ചെടുത്തു.

100 കോടി രൂപ വിലമതിക്കുന്ന 21 കിലോ ഹെറോയിനാണ് പോലീസ് കണ്ടെടുത്തത്. ഉധംപൂരില്‍ പോലീസിന്റെ വാഹന പരിശോധനയ്‌ക്കിടയിലാണ് 18 പായ്‌ക്കറ്റ് മയക്കുമരുന്നുമായെത്തിയ ട്രക്ക് പിടിച്ചെടുത്തത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

അഫ്ഗാന്‍ നിര്‍മ്മിത ലഹരി വസ്തുവാണ് കണ്ടെടുത്തതെന്നും ഇവ പഞ്ചാബില്‍ വിതരണം ചെയ്യാന്‍ ആയി ഉറിയില്‍ നിന്ന് എത്തിച്ചതാണെന്നുമാണ് പ്രാഥമിക വിവരം. ട്രക്ക് ഡ്രൈവറിന്റെ പക്കല്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

അതിര്‍ത്തി കടന്ന് മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നത് വ്യാപകമായിട്ടുണ്ട്. അടുത്തിടെ ജമ്മു കശ്മീര്‍ പോലീസ് അഞ്ച് കിലോ മയക്കുമരുന്നും പിസ്റ്റളും രണ്ട് മാഗസിനുകളും കണ്ടെടുത്തിരുന്നു. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് മയക്കുമരുന്നും ആയുധങ്ങളും എത്തിക്കാന്‍ ശ്രമിച്ച അഞ്ച് പ്രതികളെ പൂഞ്ച് ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments