Thursday, March 28, 2024

HomeNewsIndiaചാവേര്‍ കാര്‍ സ്ഫോടനം: 5 പേര്‍ പിടിയില്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

ചാവേര്‍ കാര്‍ സ്ഫോടനം: 5 പേര്‍ പിടിയില്‍; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

spot_img
spot_img

കോയമ്ബത്തുര്‍ : കോയമ്ബത്തൂര്‍ നഗരത്തില്‍ നടന്ന ചാവേര്‍ കാര്‍ സ്ഫോടനക്കേസില്‍ അഞ്ചു പേര്‍ പിടിയില്‍.

ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീന്‍, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്മായില്‍, ബ്രയിസ് ഇസ്മായില്‍, മുഹമ്മദ് തൊഹല്‍ക്ക എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ കാറിലുണ്ടായ സ്ഫോടനത്തില്‍ ഉക്കടം സ്വദേശി ജമീഷ മുദീന്‍ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് കോയമ്ബത്തൂരില്‍ സുരക്ഷ ശക്തമാക്കി. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു.

ഞായറാഴ്ച പുലര്ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില് ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില് കാര് രണ്ടായി പിളരുകയും പൂര്ണമായി കത്തിനശിക്കുകയും ചെയ്തു.സംഭവത്തിന് പിന്നില് തീവ്രവാദബന്ധമുണ്ടോ എന്നകാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.

എന്ജിനീയറിങ് ബിരുദധാരിയായ ജമീഷ മുബീനെ ഐഎസ് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്ന്ന് 2019-ല് എന്‌ഐഎ ചോദ്യംചെയ്തിരുന്നു.

രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമീഷ മുബീന് ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച്‌ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില് നടത്തിയ പരിശോധനയില് ബോംബ് നിര്മിക്കാന് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെടുത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments