മുംബൈയില്‍ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഗ്ലാസ് ബോട്ടിലില്‍ പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞതിനാണ് 21 കാരനെ കൊലപ്പെടുത്തിയത്.
14ഉം 15ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തതായും 12 വയസ്സുള്ള മറ്റൊരു പ്രതി ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
ഗോവണ്ടിയിലെ ശിവാജി നഗര്‍ ഏരിയയില്‍ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 12 വയസ്സുള്ള ആണ്‍കുട്ടി ഒരു ഗ്ലാസ് ബോട്ടിലില്‍ പടക്കം വയ്ക്കുന്നത് കണ്ട് യുവാവ് തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും മറ്റ് രണ്ട് പ്രതികള്‍ ഇരയെ മര്‍ദിക്കാന്‍ തുടങ്ങിയെന്നും പൊലീസ് വിശദീകരിക്കുന്നു.
12കാരൻ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാളെ ആക്രമിക്കുകയും കഴുത്തില്‍ ഇടിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരുക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.