Friday, March 29, 2024

HomeNewsIndiaമല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും

spot_img
spot_img

ന്യൂ ഡല്‍ഹി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും. രാവിലെ 10.30ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സോണിയാ ഗാന്ധിയില്‍ നിന്നാണ് ചുമതലയേല്‍ക്കുക.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഖാര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്‍്റെ സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും. ‘ഭാരത് ജോഡോ യാത്ര’ക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, പിസിസി പ്രസിഡന്‍റുമാര്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം പിന്നാലെ ചേരും. പ്രസിഡന്‍റായി ചുമതലയേല്‍ക്കുന്ന ഖാര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്.

ദീപാവലി പ്രമാണിച്ച്‌ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് താല്‍ക്കാലിക അവധി നല്‍കിയിട്ടുണ്ട്. നാളെ ഖാര്‍ഗെയുടെ അധികാരമേല്‍ക്കല്‍ ചടങ്ങിനും ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിനും ശേഷം ഒക്ടോബര്‍ 27നു
തെലങ്കാനയില്‍ നിന്ന് യാത്ര പുനരാരംഭിക്കുമെന്ന് ജയറാം രമേശ് പറഞ്ഞു.

തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് സൂചന. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments