Thursday, March 28, 2024

HomeNewsIndiaകറന്‍സി നോട്ടുകളില്‍ ലക്ഷ്‌മിദേവിയുടെ ചിത്രം അച്ചടിക്കണം; ഹിന്ദുത്വ കാര്‍ഡുമായി കെജ്‌രിവാള്‍

കറന്‍സി നോട്ടുകളില്‍ ലക്ഷ്‌മിദേവിയുടെ ചിത്രം അച്ചടിക്കണം; ഹിന്ദുത്വ കാര്‍ഡുമായി കെജ്‌രിവാള്‍

spot_img
spot_img

ന്യൂഡല്‍ഹി; ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ കാര്‍ഡിറക്കി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍.

ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം പുതിയ കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

സാമ്ബത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാന്‍ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് കെജ്രിവാള്‍ പറയുന്നത്. ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിര്‍ത്തണം. മറുവശത്ത് ഗണേശ ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉള്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തിന് മുഴുവന്‍ അതിന്റെ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്ലിംകള്‍ ഉള്ള ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കള്‍ – കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments