Friday, December 2, 2022

HomeNewsIndiaവലിയ ഉത്തരവാദിത്തം ഒഴിയുകയാണ്, ആശ്വാസം തോന്നുന്നു; സോണിയ

വലിയ ഉത്തരവാദിത്തം ഒഴിയുകയാണ്, ആശ്വാസം തോന്നുന്നു; സോണിയ

spot_img
spot_img

ന്യൂദല്‍ഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അഭിനന്ദിച്ചു.

‘കോണ്‍ഗ്രസ് വിജയിക്കുക എന്നാല്‍ ഇന്ത്യ വിജയിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്’ ,മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രസംഗത്തിനിടെ സോണിയ ഗാന്ധി പറഞ്ഞു.

‘പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ജിയെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അഭിനന്ദിക്കുന്നു’, എന്നായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അനുഭവ സമ്ബത്തുള്ള നേതാവാണ് എന്ന് സോണിയ ഗാന്ധി പറഞ്ഞു. ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വരെ തന്റെ കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാം പ്രചോദനമാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തനിക്ക് ഇപ്പോള്‍ ആശ്വാസം തോന്നുന്നു എന്നും സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ നില മോശമായി കൊണ്ടിരിക്കുകയാണ് എന്നും അത് പരിശോധിക്കേണ്ടതുണ്ടെന്നും സമ്മതിക്കാന്‍ സോണിയ ഗാന്ധി മടിച്ചില്ല.

മുമ്ബും കോണ്‍ഗ്രസിന് വലിയ വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് എന്നും എന്നാല്‍ കോണ്‍ഗ്രസ് ഒരിക്കലും തോല്‍വി സമ്മതിച്ചിട്ടില്ല എന്നും അവര്‍ വ്യക്തമാക്കി. മുന്നോട്ടുള്ള വഴികളില്‍ നമ്മള്‍ പൊരുതി വിജയിക്കും എന്നും തനിക്ക് നല്‍കിയ പിന്തുണയ്ക്ക് താന്‍ എല്ലാവരോടും നന്ദി പറയുന്നതായും സോണിയ ഗാന്ധി വ്യക്തമാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments