Thursday, December 1, 2022

HomeNewsIndiaകോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ 47 അംഗങ്ങള്‍, കേരളത്തില്‍ നിന്ന് മൂന്നുപേര്‍

കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിൽ 47 അംഗങ്ങള്‍, കേരളത്തില്‍ നിന്ന് മൂന്നുപേര്‍

spot_img
spot_img

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി നിലവില്‍ വന്നു. 47 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ചത്. കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്ന ഖാര്‍ഗെയെ കൂടാതെയാണ് 47 അംഗങ്ങള്‍.

കോണ്‍ഗ്രസിന്റെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പ്രവര്‍ത്തക സമിതിക്ക് പകരമായിട്ടായിരിക്കും പ്ലീനറി സമ്മേളനം വരെ സ്റ്റിയറിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായി ചുമതലയേറ്റതോടെ നിലവിലുണ്ടായിരുന്ന പ്രവര്‍ത്തക സമിതി പിരിച്ചുവിട്ടിരുന്നു. അടുത്ത എ ഐ സി സി സമ്മേളനത്തിലായിരിക്കും പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുക.

മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് സ്റ്റിയറിങ് കമ്മിറ്റിയിലുള്ളത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments