Monday, November 28, 2022

HomeNewsIndiaതെലങ്കാനയില്‍ 'ഓപ്പറേഷന്‍ താമര': മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്

തെലങ്കാനയില്‍ ‘ഓപ്പറേഷന്‍ താമര’: മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്

spot_img
spot_img

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിലെ നാല് എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി തെലങ്കാന പോലീസ്.

ബുധനാഴ്ച വൈകീട്ട് വിവരം പൊലീസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് തെലങ്കാനയില്‍ ‘ഓപ്പറേഷന്‍ താമര’ എന്ന് ആരോപണം ഉയര്‍ന്നത്.

ഫാം ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഒരു പ്രധാന നേതാവിന് 100 കോടി രൂപ വാഗ്ദാനം ചെയ്തതായി ഇന്നലെ രാത്രി വൈകി പോലീസ് പറഞ്ഞു. തെലങ്കാന രാഷ്ട്ര സമിതിയുടെ ഒരു എം‌എല്‍‌എ നല്‍കിയ സൂചനയെത്തുടര്‍ന്ന്, ‘ഇടപാട്’ പുരോഗമിക്കുന്ന ഫാംഹൗസില്‍ പോലീസ് റെയ്ഡ് നടത്തിയതായി പോലീസ് മേധാവി സ്റ്റീഫന്‍ രവീന്ദ്ര എന്‍‌ഡി‌ടി‌വിയോട് പറഞ്ഞു.

പ്രധാന ടിആര്‍എസ് നേതാവിന് 100 കോടി രൂപയും. ഓരോ എംഎല്‍എമാര്‍ക്കും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായാണ് വിവരം. പാര്‍ട്ടി മാറാന്‍ തങ്ങളെ പ്രലോഭിപ്പിക്കാന്‍ കൈക്കൂലി വാഗ്ദാനം ഉണ്ടെന്ന് പറഞ്ഞ് എംഎല്‍എമാരാണ് പോലീസിന് വിവരം നല്‍കിയത് എന്നാണ് പോലീസ് മേധാവി എന്‍ഡിടിവിയോട് പറഞ്ഞത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments