Sunday, November 27, 2022

HomeNewsIndiaതെറ്റുപറ്റിപ്പോയി, പൊറുക്കണം, ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരിച്ചുനല്‍കി കള്ളന്‍

തെറ്റുപറ്റിപ്പോയി, പൊറുക്കണം, ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരിച്ചുനല്‍കി കള്ളന്‍

spot_img
spot_img

ഭോപ്പാല്‍ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരികെ നല്‍കി കളളന്‍. തന്റെ പ്രവൃത്തി മൂലം വലിയ കഷ്ടപ്പാടുണ്ടായതിനെ തുടര്‍ന്നാണ് സാധനങ്ങള്‍ തിരികെവെക്കുന്നതെന്ന കുറിപ്പും മോഷ്ടാവ് ഒപ്പം വച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മധ്യപ്രദേശിലെ ലാംത പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശാന്തിനാഥ് ദിഗംബര്‍ ജയിന്‍ ക്ഷേത്രത്തില്‍ നിന്ന് വെള്ളി ആഭരണങ്ങള്‍ ഉള്‍പ്പടെ കള്ളന്‍ മോഷ്ടിച്ചത്. അന്നുമുതല്‍ പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച ലാംതയിലെ പഞ്ചായത്ത് ഓഫീസ് സമീപത്തെ ഒരു കുഴിയില്‍ ബാഗ് കിടക്കുന്നതിനെ കണ്ട് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബാഗില്‍ നിന്ന് ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയ സാധനങ്ങളം ഒരു കത്തും പൊലീസ് കണ്ടെടുത്തു. തന്റെ പ്രവൃത്തിയില്‍ മാപ്പു ചോദിക്കുന്നതായും തന്നോട് ക്ഷമിക്കണമെന്നും മോഷ്ടാവ് പറയുന്നു. മോഷണത്തിന് ശേഷം താന്‍ വലിയ ബുദ്ധിമുട്ടിലാണെന്നും കള്ളന്‍ പറയുന്നു. അതേസമയം മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments