Thursday, March 28, 2024

HomeNewsIndiaമാധ്യമ പ്രവര്‍ത്തകര്‍ക്ക് പണവും മദ്യവും ; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണവും മദ്യവും ; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

spot_img
spot_img

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ബി.ജെ.പി നേതൃത്വം പണവും മറ്റ് പാരിതോഷികങ്ങളും നല്‍കിയെന്ന ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ്.

കര്‍ണാടക മുഖ്യമന്ത്രി പണം നല്‍കിയെന്ന ആരോപണം കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനപൊതി മാധ്യമപ്രവര്‍ത്തര്‍ക്ക് നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മാധ്യപ്രവര്‍ത്തകര്‍ക്ക് ഗിഫ്റ്റ് ബോക്സ് നല്‍കിയെന്നും ഇതില്‍ മദ്യവും വാച്ചും ഉണ്ടായിരുന്നെന്നുമാണ് ആരോപണം. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, പണം നല്‍കിയ വിവരം തനിക്ക് അറിയില്ലെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രതികരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments