Thursday, March 28, 2024

HomeNewsIndiaഫയര്‍ സ്റ്റണ്ടിനിടെ താടിക്ക് തീപിടിച്ചു; യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു

ഫയര്‍ സ്റ്റണ്ടിനിടെ താടിക്ക് തീപിടിച്ചു; യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു

spot_img
spot_img

ന്യൂഡല്‍ഹി: ഫയര്‍ സ്റ്റണ്ടിങ്ങിനിടെ യുവാവിന്റെ താടിയില്‍ തീപിടിച്ചു. പെട്രോളും തീയും ഉപയോഗിച്ച്‌ അപകടകരമായ സ്റ്റണ്ട് നടത്തുന്നതും തുടര്‍ന്ന് തീപിടിക്കുന്നതുമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

സ്റ്റണ്ട് കാണാന്‍ നിരവധി പേര്‍ ചുറ്റും കൂടിയിരുന്നു. മേശക്ക് മുകളില്‍ തീപന്തവുമായി നില്‍ക്കുകയായിരുന്നു യുവാവ്. തീപന്തവും കൈയില്‍ പിടിച്ച്‌ വായയില്‍ നിന്ന് പെട്രോള്‍ പുറത്തേക്ക് തുപ്പുമ്ബോഴായിരുന്നു തീപടര്‍ന്നത്. പെട്ടന്ന് താടിക്ക് തീപിടിക്കുകയായിരുന്നു. ഇതുകണ്ട കാണികളാണ് ഓടിയെത്തി തീയണച്ചത്.

രവി പതിദാര്‍ എന്ന ഉപയോക്താവാണ് വീഡിയോ ഇത് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയത്. വീഡിയോ ഇതുവരെ 12 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്. യുവാവിന്‍റെ അപകടരമായ പ്രവൃത്തിയില്‍ പലരും രോഷം പ്രകടിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments