Saturday, December 3, 2022

HomeNewsIndiaമോര്‍ബി പാലം തകര്‍ന്ന് 141 പേര്‍ മരിച്ച സംഭവം : കരാറെടുത്ത കമ്ബനിയിലെ ഉദ്യോഗസ്ഥരടക്കം 9...

മോര്‍ബി പാലം തകര്‍ന്ന് 141 പേര്‍ മരിച്ച സംഭവം : കരാറെടുത്ത കമ്ബനിയിലെ ഉദ്യോഗസ്ഥരടക്കം 9 പേര്‍ അറസ്റ്റില്‍

spot_img
spot_img

ന്യൂഡല്‍ഹി: മോര്‍ബിയില്‍ പാലം തകര്‍ന്ന് 141 പേര്‍ മരിച്ച സംഭവത്തില്‍ ഒമ്ബത് പേരെ അറസ്റ്റ് ചെയ്തു. ‌പാലം പുതുക്കിപ്പണിയാന്‍ കരാറെടുത്ത ഒറെവ കമ്ബനിയിലെ ഉദ്യോഗസ്ഥരും ടിക്കറ്റ് വില്‍പ്പനക്കാരും സെക്യൂരിറ്റിമാറും അറസ്റ്റിലായിട്ടുണ്ട്.

ഗുജറാത്ത് ആസ്ഥാനമായുള്ള ഒറേവ ഒന്നിലധികം സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപണം, പാലം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്ന് നാല് ദിവസത്തിനുള്ളിലാണ് ദുരന്തം. മോര്‍ബി സിവിക് ബോഡിയുമായി 15 വര്‍ഷത്തെ കരാര്‍ ആണ് കമ്ബനി ഒപ്പിട്ടത്.

പിന്നാലെ ഒറെവ, ദേവപ്രകാശ് സൊല്യൂഷന്‍സ് എന്ന ഒരു ചെറിയ കമ്ബനിക്ക് “പാലം നവീകരണത്തിന്റെ സാങ്കേതിക വശം” ഔട്ട്‌സോഴ്‌സ് ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു, പാലം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്ന തീയതിക്ക് മുമ്ബാണ് തുറന്നുനല്‍കിയതെന്നും പുറത്തുവന്നിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments