ഒട്ടാവ: ഇന്ത്യയുമായുള്ള നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കെ രണ്ട് ഖലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കാനഡ.
ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ (ഐ.എസ്.വൈ.എഫ്) എന്നീ സംഘടനകള്‍ക്കാണ് കനേഡിയന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അഞ്ച് ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിക്കണമെന്നായിരുന്നു വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം.
ജൂണ്‍ 18ന് ഖലിസ്ഥാന്‍ വിഘടന വാദി നേതാവ് ഹര്‍ദ്ദീപ് സിങ് നിജ്ജാറിന്റെ കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കെയാണ് രണ്ട് സംഘടനകളെ നിരോധിച്ച് കാനഡ ഉത്തരവിറക്കിയിരിക്കുന്നത്.
കാനഡയിലും പാകിസ്ഥാനിലും യൂറോപ്പിലുമായി 11 ഒാളം ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. 2002ല്‍ തീവ്രവാദ നിരോധന നിയമപ്രകാരം ഇന്ത്യ ഐ.എസ്.വൈ.എഫിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ ഇരുരാജ്യങ്ങളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.