ലക്‌നൗ: ഗംഗാ ഡോള്‍ഫിനെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗ, യമുന, ചമ്ബല്‍, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഗംഗാ ഡോള്‍ഫിനുകള്‍ കാണപ്പെടുന്നത്.
സംസ്ഥാനത്ത് ഇത്തരത്തില്‍ 2,000 ഡോള്‍ഫിനുകളാണുള്ളത്. അതുകൊണ്ടുതന്നെ കുളങ്ങളുടെയും നദികളുടെയും ശുദ്ധി നിലനിര്‍ത്തേണ്ടത് വളരെ പ്രാധാന്യമേറിയ കാര്യമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് ഉപയോഗം വെള്ളത്തിനും പ്രകൃതിയ്‌ക്കും ഒരുപോലെ ദോഷം ചെയ്യുന്നു. അതിനാല്‍ വിനോദസഞ്ചാരികളും പ്രദേശവാസികളും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് പ്രധാനമാണ്. വന്യജീവികളെ പ്രതിരോധിക്കുന്നതിനെ കുറിച്ചും അവയോട് ഇടപഴകുന്നതിനെ കുറിച്ചും പ്രദേശവാസികള്‍ക്ക് പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യമേറിയതാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു