Friday, June 13, 2025

HomeNewsIndiaസ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നല്‍കണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നല്‍കണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി

spot_img
spot_img

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നല്‍കണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി ഭരണഘടനാ ബഞ്ച്. 2 പേര്‍ ഹര്‍ജിയെ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ എതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.

3-2നാണ് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളിയത്. എല്ലാ ജഡ്ജിമാര്‍ക്കും വിഷയത്തില്‍ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

ചീഫ് ജസ്റ്റിസും ജെ എസ് കൗളും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത വേണമെന്ന ഹര്‍ജികളോട് യോജിച്ചപ്പോള്‍ ഹിമ, കൗലി, രവീന്ദ്ര ഭട്ട്, നരസിംഹ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അതേസമയം, നാല് വ്യത്യസ്ത വിധികളായിരുന്നു സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുതയില്‍ ഉണ്ടായിരുന്നത്.കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.

വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments