Thursday, April 25, 2024

HomeNewsIndiaഉപതിരഞ്ഞെടുപ്പ്: കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും ബിജെപിക്ക് തിരിച്ചടി, ബംഗാളില്‍ തൃണമൂല്‍

ഉപതിരഞ്ഞെടുപ്പ്: കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും ബിജെപിക്ക് തിരിച്ചടി, ബംഗാളില്‍ തൃണമൂല്‍

spot_img
spot_img

ന്യൂഡല്‍ഹി : മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും 30 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയ്ക്കു മികച്ച ജയം. അതേസമയം, കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും മുഖ്യമന്ത്രിമാരുടെ ജില്ലകളിലെ തോല്‍വി ഉള്‍പ്പെടെ ബിജെപിക്കു തിരിച്ചടികളുമുണ്ടായി. രാജസ്ഥാനില്‍ സിറ്റിങ് സീറ്റില്‍ ബിജെപി പ്രാദേശിക കക്ഷികള്‍ക്കും പിന്നില്‍ നാലാമതായി; മറ്റൊരു സീറ്റില്‍ മൂന്നാമതും.

ഹിമാചല്‍പ്രദേശ്: സിറ്റിങ് ലോക്‌സഭാ സീറ്റിലും നിയമസഭയിലേക്ക് ഒരു സിറ്റിങ് സീറ്റ് ഉള്‍പ്പെടെ 3 സീറ്റുകളിലും കോണ്‍ഗ്രസിനോടു ബിജെപി തോറ്റു. മണ്ഡി ലോക്‌സഭാ സീറ്റില്‍ മുന്‍മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭ സിങ് കാര്‍ഗില്‍ യുദ്ധ വീരനായ ബിജെപി സ്ഥാനാര്‍ഥി ബ്രിഗേഡിയര്‍ കുശല്‍ ചന്ദ് ഠാക്കൂറിനെയാണു തോല്‍പിച്ചത്. മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന്റെ തട്ടകമാണ് മണ്ഡി.

ബംഗാളില്‍ ബിജെപിയുടെ 2 സിറ്റിങ് സീറ്റ് ഉള്‍പ്പെടെ നാലും തൃണമൂല്‍ നേടി. മധ്യപ്രദേശ്: ഖണ്ഡ്വ ലോക്‌സഭാ സീറ്റ് നിലനിര്‍ത്തിയ ബിജെപി, കോണ്‍ഗ്രസിന്റെ 2 നിയമസഭാ സീറ്റുകള്‍ പിടിച്ചെടുത്തു. ബിജെപിയുടെ നിയമസഭാ സീറ്റ് കോണ്‍ഗ്രസും പിടിച്ചെടുത്തു.

ദാദ്ര നഗര്‍ ഹവേലിയില്‍ കേന്ദ്രഭരണപ്രദേശമായ ഇവിടത്തെ ലോക്‌സഭാ സീറ്റിലൂടെ ശിവസേന മഹാരാഷ്ട്രയ്ക്കു പുറത്ത് ആദ്യ ലോക്‌സഭാ വിജയം നേടി. സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കറുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഒഴിവില്‍ ഭാര്യ കലാബെന്‍ മോഹന്‍ ദേല്‍ക്കര്‍ ശിവസേനാ സ്ഥാനാര്‍ഥിയായി ബിജെപിയുടെ മഹേഷ് ഗാവിതിനെ തോല്‍പിച്ചു.

രാജസ്ഥാനില്‍ ഒരു നിയമസഭാ സീറ്റ് നിലനിര്‍ത്തിയ കോണ്‍ഗ്രസ്, മറ്റൊന്നു ബിജെപിയില്‍നിന്നു പിടിച്ചെടുത്തു. കര്‍ണാടകയില്‍ ബിജെപിയുടെ നിയമസഭാ സീറ്റ് കോണ്‍ഗ്രസും ജനതാദളിന്റെ(എസ്) സീറ്റ് ബിജെപിയും പിടിച്ചെടുത്തു. ബിജെപിക്കു സിറ്റിങ് സീറ്റ് നഷ്ടമായത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ജില്ലയായ ഹാവേരിയിലാണ്.

ഹരിയാനയില്‍ കേന്ദ്ര കൃഷിനിയമങ്ങളില്‍ പ്രതിഷേധിച്ചു രാജിവച്ച എല്ലേനാബാദ് സീറ്റില്‍ ഐഎന്‍എല്‍ഡിയുടെ അഭയ് ചൗട്ടാല വീണ്ടും ജയിച്ചു. കോണ്‍ഗ്രസ് മൂന്നാമതായി.

ബിഹാറില്‍ 2 നിയമസഭാ സീറ്റുകളും ജെഡിയു നിലനിര്‍ത്തി. മഹാരാഷ്ട്ര നിയമസഭാ സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments