Sunday, February 16, 2025

HomeNewsIndiaനേര്‍ച്ചയിടാന്‍ കാളയുടെ നെറ്റിയില്‍ യു.പി.ഐ സ്‌കാനിങ് കോഡ്; വീഡിയോ കാണാം

നേര്‍ച്ചയിടാന്‍ കാളയുടെ നെറ്റിയില്‍ യു.പി.ഐ സ്‌കാനിങ് കോഡ്; വീഡിയോ കാണാം

spot_img
spot_img

ചെന്നൈ: ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ഗ്രാമപ്രദേശങ്ങളില്‍ സാധാരണക്കാര്‍ക്കിടയിലും സര്‍വ്വസാധാരണമായിത്തുടങ്ങിയെന്ന് തെളിയിക്കുന്ന രസകരമായൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഈ വീഡിയോ മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഉള്‍പ്പടെ പലരും ഇതിനോടകം തന്നെ ഷെയര്‍ ചെയ്തുകഴിഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നടത്തുന്ന ഗംഗിരെദ്ദു ആചാരത്തിന്റെ ഭാഗമായി ഒരു വീട്ടിലെത്തിയ നാദസ്വരം വായിക്കുന്നൊരു കലാകാരനും ഒരു കാളയുമാണ് വീഡിയോയില്‍ കാണാനാകുന്നത്.

ഈ കാളയുടെ നെറ്റിയില്‍ തൂക്കിയിട്ടിരിക്കുന്ന ആഭരണത്തില്‍ ഒരു യു.പി.ഐ സ്‌കാനിങ് കോഡ് കെട്ടിത്തൂക്കിയിട്ടുണ്ട്. കാളയോടൊപ്പം ഉള്ളയാള്‍ നാദസ്വരം വായിച്ച് കഴിഞ്ഞാല്‍ കാളയുടെ അനുഗ്രഹം വാങ്ങി പണം നല്‍കിയാല്‍ ആഗ്രഹ സഫലീകരണമുണ്ടാവുമെന്നാണ് ഈ ആചാരത്തിന് പിന്നിലെ വിശ്വാസം.

വീഡിയോയില്‍ കലാകാരന്‍ നാദസ്വരം വായിക്കുമ്പോള്‍ ഒരാള്‍ കാളയുടെ നെറ്റിയില്‍ തൂക്കിയിട്ടിരിക്കുന്ന ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കി കാളയുടെ അനുഗ്രഹം വാങ്ങുന്നത് കാണാന്‍ സാധിക്കും.

ഇന്ത്യയില്‍ വളരെ വലുതായി തന്നെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടക്കുന്നുണ്ട് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ എന്ന തലക്കെട്ടിന് താഴെയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments