Saturday, December 3, 2022

HomeNewsIndiaസിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയിലേക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയിലേക്ക്

spot_img
spot_img

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു.

കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ നേതാവാണ് എംവി ഗോവിന്ദന്‍. സിപിഎം കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം.

ഓഗസ്റ്റ് 28നാണ് എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. രണ്ടാം പിണറായി മന്ത്രി സഭയില്‍ എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്.

സെപ്റ്റംബര്‍ 2ന് കാബിനറ്റ് മന്ത്രിപദം രാജി വെച്ച്‌ എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments