Friday, March 29, 2024

HomeNewsIndiaമോര്‍ബി പാലം അപകടം: പ്രതികള്‍ക്കായി അഭിഭാഷകര്‍ ഹാജരാവില്ല

മോര്‍ബി പാലം അപകടം: പ്രതികള്‍ക്കായി അഭിഭാഷകര്‍ ഹാജരാവില്ല

spot_img
spot_img

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബി പാലം അപകടത്തില്‍ പ്രതികള്‍ക്കായി അഭിഭാഷകര്‍ ഹാജരാവില്ല. മോര്‍ബി ബാര്‍ അസോസിയേഷന്‍, രാജ്കോട്ട് ബാര്‍ അസോസിയേഷന്‍ എന്നിവിടങ്ങളിലെ അഭിഭാഷകര്‍ ഹാജരാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകനായ എ.സി പ്രജാപതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാലത്തിന്റെ നിര്‍മ്മാതാക്കളായ ഒറേവക്കായി ഹാജരാവില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഒറേവ ഗ്രൂപ്പാണ് മോര്‍ബിയിലെ പാലത്തിന്റെ അറ്റകൂറ്റപ്പണികള്‍ നടത്തിയത്.

എട്ടു മാസത്തെ അറ്റകൂറ്റപണിക്ക് ശേഷം ഒക്ടോബര്‍ 26നാണ് പാലം തുറന്നുകൊടുത്തത്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ അറ്റകുറ്റപണികള്‍ നടത്തിയത്. എന്നാല്‍, പാലം തുറന്നു കൊടുത്ത് നാലാം ദിവസം തന്നെ ഇത് തകരുകയായിരുന്നു.

കേസില്‍ ഇതുവരെ ഒമ്ബത് പേരാണ് അറസ്റ്റിലായത്. ഒറേവയുടെ മാനേജര്‍മാരുള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments