Friday, December 2, 2022

HomeNewsIndiaകേന്ദ്ര ഏജന്‍സികളെ വെല്ലുവിളിച്ച്‌ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

കേന്ദ്ര ഏജന്‍സികളെ വെല്ലുവിളിച്ച്‌ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

spot_img
spot_img

റാഞ്ചി: കേന്ദ്ര ഏജന്‍സികളുടെ വെല്ലുവിളികള്‍ക്കെതിരെ പ്രതികരിച്ച്‌ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍.

‘ഞാന്‍ കുറ്റക്കാരനാണെങ്കില്‍ എന്തിന് എന്നെ ചോദ്യം ചെയ്തിരിക്കണം, നിങ്ങള്‍ സാധിക്കുമെങ്കില്‍ വന്ന് അറസ്റ്റ് ചെയ്യൂ’ ഹേമന്ത് സോറന്‍ പറഞ്ഞു. അദ്ദേഹത്തിനെതിരെയുള്ള നീക്കങ്ങള്‍ ട്രൈബല്‍ മുഖ്യമന്ത്രിയെ അവഹേളിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

‘എതിര്‍ശബ്ദമുയര്‍ത്തുന്നവരെ ഒതുക്കാനുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗമാണിത്’ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഈ ഗൂഢാലോചനക്ക് തക്കതായ മറുപടി ലഭിക്കുമെന്ന് ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ ആരോപിതനായ അദ്ദേഹം വ്യക്തമാക്കി.

കേസില്‍ ഇ.ഡിയുടെ റാഞ്ചിയിലെ പ്രാദേശിക ഓഫീസില്‍ ഇന്ന്‌ എത്താന്‍ അദ്ദേഹത്തോട് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം എത്തിയിരുന്നില്ല. ഇതേസമയത്താണ് അദ്ദേഹം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അണികളെ അഭിസംബോധന ചെയ്തത്. കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സംസ്ഥാനം ഭരിക്കുന്നത്.

അതേസമയം, ബിജെപിയുടെ പരാതിയെ തുടര്‍ന്ന് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുന്ന അവസ്ഥയിലാണ് ഹേമന്ത് സോറന്‍. ഭരണത്തിലിരിക്കെ 2021ല്‍ സ്വന്തമായി ഖനനാനുമതി നേടിയെന്ന ആരോപണത്തിലാണ് നടപടി നേരിടുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments