Saturday, December 3, 2022

HomeNewsIndiaവിദേശ യാത്ര :മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണറുടെ കത്ത്

വിദേശ യാത്ര :മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണറുടെ കത്ത്

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്ത് നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ഗവര്‍ണര്‍ പറയുന്നു‍. വിദേശയാത്ര പോകുമ്ബോഴും തിരിച്ചെത്തുമ്ബോഴും അറിയിക്കുന്ന കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു. ഭരണച്ചുമതലകളുടെ ക്രമീകരണവും അറിയിച്ചില്ല. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിയുടെ ഓഫിസിനും ഗവര്‍ണര്‍ നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രപതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയേക്കും.

ഇതോടെ ഗവര്‍ണര്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണെന്ന സൂചനയാണ് ഉള്ളത്. ഇതിനിടെ, എ.പി.ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസിക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളി ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ തള്ളിക്കൊണ്ടാണ് ഗവര്‍ണറുടെ ഉത്തരവ്.

അതേസമയം, മറ്റു വി സി മാരുടെ കാര്യത്തില്‍, ക്രമക്കേടുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ നിര്‍ണായകമായ ഇടക്കാല ഉത്തരവ് കൂടി ഉണ്ടായിരിക്കുകയാണ്. ചാന്‍സലര്‍ക്ക് സുപ്രീംകോടതിയോട് മറുപടി പറയാന്‍ ബാദ്ധ്യതയുണ്ടെന്നും കോടതി പറയുകയുണ്ടായി. കോടതി വിധി പ്രകാരം ചാന്‍സിലര്‍ക്ക് വി സി നിയമന കാര്യത്തില്‍ ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments