Thursday, December 1, 2022

HomeNewsIndia'ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി':അവകാശവാദവുമായി കെജ്‌രിവാൾ

‘ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി’:അവകാശവാദവുമായി കെജ്‌രിവാൾ

spot_img
spot_img

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി. തന്നെ സമീപിച്ചുവെന്ന അവകാശവാദവുമായി എ.എ.പി. ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. എന്‍.ഡി.ടി.വിയുടെ പ്രത്യേക സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഗുജറാത്ത് തിരഞ്ഞെടുപ്പില്‍നിന്ന് എ.എ.പി. പിന്മാറുന്നപക്ഷം ഡല്‍ഹി മന്ത്രിസഭാംഗങ്ങളും കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവരുമായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ കേസുകളില്‍നിന്ന് ഒഴിവാക്കാം എന്നായിരുന്നു വാഗ്ദാനമെന്ന് കെജ്‌രിവാള്‍ അവകാശപ്പെട്ടു.

‘ആം ആദ്മി പാര്‍ട്ടി വിട്ടാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ ഇപ്പോള്‍ അവര്‍ എന്നെ സമീപിച്ചിരിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയാല്‍ രണ്ടുമന്ത്രിമാരേയും കേസുകളില്‍ നിന്നും മുക്തരാക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.’- കെജ്‌രിവാള്‍ പറഞ്ഞു. വിവാദമായ ഡല്‍ഹി മദ്യനയക്കേസിലാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. അതേസമയം, കള്ളപ്പണവെളുപ്പിക്കല്‍ കേസില്‍ പ്രതിയായ മറ്റൊരു മന്ത്രി സത്യേന്ദര്‍ ജെയിന്‍ നിലവില്‍ ജയിലിലാണ്.

ആരാണ് വാഗ്ദാനവുമായി സമീപിച്ചതെന്ന് ചോദിച്ചപ്പോള്‍, തന്റെ തന്നെ കൂട്ടത്തിലെ ഒരാളെ എങ്ങനെയാണ് പറയുക എന്നായിരുന്നു കെജ്‌രിവാളിന്റെ മറുപടി. എ.എ.പിയിലെ തന്നെ ചിലരിലൂടെയാണ് ബി.ജെ.പി. തന്നെ സമീപിച്ചത്. ഒരിക്കലും നേരിട്ട് സമീപിച്ചിട്ടില്ലെന്നും അദ്ദേഹം നല്‍കി. ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് കൈമാറി നിങ്ങളുടെ സുഹൃത്ത് വഴി അവസാനം സന്ദേശം നിങ്ങളിലേക്ക് എത്തിക്കുകയാണ് ബി.ജെ.പി. രീതിയെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളിലും എ.എ.പിയോട് തോല്‍ക്കുമെന്ന ഭയത്തിലാണ് ബി.ജെ.പി. അവര്‍ തന്റെ പാര്‍ട്ടിയെ പരാജയപ്പെടുത്താനുള്ള എല്ലാ വഴികളും അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments