Friday, March 29, 2024

HomeNewsIndiaനമീബിയയില്‍ നിന്ന് കൊണ്ടുവന്ന രണ്ട് ചീറ്റകളെ തുറന്നുവിട്ടു

നമീബിയയില്‍ നിന്ന് കൊണ്ടുവന്ന രണ്ട് ചീറ്റകളെ തുറന്നുവിട്ടു

spot_img
spot_img

ന്യൂഡല്‍ഹി : ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളില്‍ രണ്ടെണ്ണത്തിനെ ക്വാറന്റീനിന് ശേഷം വിശാലമായ സ്ഥലത്തേക്ക് തുറന്നുവിട്ടു.

പ്രധാനമന്ത്രിയാണ് ചീറ്റകളെ തുറന്നുവിട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചീറ്റകള്‍ ആരോഗ്യത്തോടെ കഴിയുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം എന്ന് പ്രധാനമന്ത്രി‌‌ ട്വീറ്റ് ചെയ്തു.

അതേസമയം ചീറ്റകളില്‍ ഒന്നായ ആശയുടെ ഗര്‍ഭം അലസിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് ‌വന്നു. സെപ്റ്റംബര്‍ അവസാനത്തോടെ പ്രസവിക്കേണ്ടിയിരുന്ന ആശ, നിശ്ചിത സമയം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. തുടര്‍ന്നാണ് ആശയുടെ ഗര്‍ഭം അലസിയതായി സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്ഥലം മാറിയതിനെ തുടര്‍ന്നുള്ള സമ്മര്‍ദ്ദം കാരണമാകാം ഗര്‍ഭം അലസിയതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോള്‍ തന്നെ ആശ ഗര്‍ഭിണിയാണെന്ന് വിവരമുണ്ടായിരുന്നു. എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിട്ടത്.

അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അഞ്ച് പെണ്‍ ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്.

ഇന്ത്യന്‍ മണ്ണില്‍ ചീറ്റകള്‍ എത്തിയത് 70 വര്‍ഷത്തിന് ശേഷമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments