Thursday, December 1, 2022

HomeNewsIndiaനടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഇ.ഡിയോട് കോടതി

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഇ.ഡിയോട് കോടതി

spot_img
spot_img

ന്യൂഡല്‍ഹി: കുപ്രസിദ്ധ കുറ്റവാളി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം നല്‍കിയതിനെ ചൊല്ലി ഡല്‍ഹി കോടതിയില്‍ വാദപ്രതിവാദം.

ജാമ്യം ലഭിച്ച സാഹചര്യത്തില്‍, പണത്തിന് പഞ്ഞമില്ലാത്ത ജാക്വിലിന് എളുപ്പം രാജ്യം വിട്ടുപോകാന്‍ സാധിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കോടതിക്കു മുമ്ബാകെ വ്യക്തമാക്കി. എന്നിട്ട് എന്തുകൊണ്ടാണ് നടിയെ അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് പകരം അവരെ അറസ്റ്റ് ചെയ്താല്‍ പോരെ? കേസിലെ മറ്റ് പ്രതികള്‍ ജയിലില്‍ കഴിയുകയാണ്. നടിയുടെ കാര്യത്തില്‍ മാത്രം ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായത് എങ്ങനെയാണെന്നും കോടതി ഇ.ഡിയോട് ചോദിച്ചു.

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ജാമ്യഹരജിയില്‍ കോടതി നാളെ വിധി പ്രഖ്യാപിക്കും. നേരത്തേ ഇടക്കാല ജാമ്യമാണ് അവര്‍ക്ക് അനുവദിച്ചത്. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ നടി രാജ്യംവിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും സുപ്രധാന കേസായിട്ടും അവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇ.ഡി ഉന്നയിച്ച പ്രധാന വാദങ്ങള്‍.

ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ നോക്കി നടന്നാലും 50 ലക്ഷം രൂപ കാണാന്‍ സാധിക്കില്ല. എന്നാല്‍ ജാക്വിലിന്റെ കാര്യം അങ്ങനെയല്ലെന്നും പണം വാരി വിതറാന്‍ സാധിക്കുന്നത് കൊണ്ട് എളുപ്പം അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുമെന്നും ഇ.ഡി വാദിച്ചു. നടി രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ഇ.ഡി ലുക്‌ഔട്ട് സെര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

പട്യാല കോടതിയാണ് നടിക്ക് 50,000 രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി സുകാഷുമായി നടിക്ക് സാമ്ബത്തിക ഇടപാടുകളുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ജാക്വിലിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തട്ടിയെടുത്ത പണം എത്തിയത് ജാക്വിലിന്റെ കൈയിലാണെന്നും കണ്ടെത്തിയിരുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments