Sunday, November 27, 2022

HomeNewsIndiaഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസിലേക്ക്

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല കോണ്‍ഗ്രസിലേക്ക്

spot_img
spot_img

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല നാളെ കോണ്‍ഗ്രസില്‍ ചേരും. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലാകും കോണ്‍ഗ്രസിലേക്കുള്ള വരവ്.

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമാണ് ശങ്കര്‍സിങ് വഗേല. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നു. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരിക്കെയാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. അടുത്തിടെ വഗേല പ്രജാ ശക്തി ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

രണ്ടാഴ്ച മുമ്ബ് വഗേലയുടെ മകനും രണ്ട് തവണ എംഎല്‍എയുമായ മഹേന്ദ്രസിങ് വഗേല സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പാര്‍ട്ടി ആസ്ഥാനത്ത് 58 കാരനായ വഗേലയെ സ്വാഗതം ചെയ്തു.

വടക്കന്‍ ഗുജറാത്തിലെ ബയാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മഹേന്ദ്രസിങ്, 2017 ആഗസ്റ്റില്‍, നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് പാര്‍ട്ടി വിട്ട് പിന്നീട് ബിജെപിയില്‍ ചേരുകയായിരുന്നു. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments