Thursday, December 1, 2022

HomeNewsIndia'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നു': രാജീവ് ഗാന്ധി വധക്കേസിലെ ജയില്‍ മോചിത നളിനി ശ്രീഹരന്‍

‘പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നു’: രാജീവ് ഗാന്ധി വധക്കേസിലെ ജയില്‍ മോചിത നളിനി ശ്രീഹരന്‍

spot_img
spot_img

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതയാകാനായതില്‍ ഗാന്ധി കുടുംബത്തോട് നന്ദി പറഞ്ഞ് നളിനി ശ്രീഹരന്‍.
‘തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മോചിതയാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഗാന്ധി കുടുംബത്തോട് നന്ദിയുണ്ട്.’ ഇനി ഗാന്ധി കുടുംബത്തെ കാണാനുള്ള സാധ്യതയില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് സംസാരിക്കവേ നളിനി പറഞ്ഞു.
32 വര്‍ഷമായി ജയിലില്‍ കഴിഞ്ഞ തനിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ സഹായത്തിനും നളിനി നന്ദി പറഞ്ഞു.

‘ഇനി എനിക്ക് എന്റെ കുടുംബത്തോടൊപ്പം കഴിയണം. കുടുംബാംഗങ്ങളെല്ലാം വളരെക്കാലമായി കാത്തിരിക്കുകയാണ്. ഇനിയുള്ള കാലം ഭര്‍ത്താവിനൊപ്പം കഴിയും. ഭര്‍ത്താവിന് എവിടെ താമസിക്കാനാണോ ഇഷ്ടം മകളുമായി അവിടെ സ്ഥിരതാമസമാക്കുമെന്നും നളിനി പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments