ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍, നമ്മുടെ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ജിക്ക് ആദരം. നമ്മുടെ രാജ്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളും ഞങ്ങള്‍ ഓര്‍ക്കുന്നു.’ എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. രാഹുല്‍ഗാന്ധി, അശോക് ഗെഹ്ലോട്ട്, ജയറാം രമേശ്,മല്ലികാര്‍ജുന്‍ ഖാര്‍ഗെ,രാജ്‌നാഥ് സിങ്തുടങ്ങിയ നിരവധി നേതാക്കളും നെഹ്‌റുവിന് ആദരം അര്‍പ്പിച്ചിട്ടുണ്ട്.