Monday, December 5, 2022

HomeNewsIndiaഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി യുകെ

ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി യുകെ

spot_img
spot_img

ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ക്ക് അനുമതി നല്‍കി യുകെ. ജി20 ഉച്ചകോടിയിയില്‍ വെച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും തമ്മില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം.

ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം മോദിയുമായി നടത്തിയ ആദ്യ കൂടികാഴ്ച്ചയാണ് ജി20 ഉച്ചകോടിയുടെ പതിനേഴാം പതിപ്പിനോടനുബന്ധിച്ച്‌ നടന്നത്.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലി ചെയ്യാവുന്ന പദ്ധതിയായ യുകെ- ഇന്ത്യ പ്രോഫഷണല്‍സ് സ്‌കീമിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. 18 മുതല്‍ 30 വരെ പ്രായമുള്ള ബിരുദം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെ യില്‍ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനുമുളള അനുമതി നല്‍കി എന്ന് യുകെ പ്രധാനമന്ത്രി വ്യക്തമാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments