Friday, December 2, 2022

HomeNewsIndiaവരന്റെ വീട്ടുകാര്‍ നൽകിയത് വിലകുറഞ്ഞ ലഹങ്ക; വധു വിവാഹത്തില്‍ നിന്നും പിന്മാറി

വരന്റെ വീട്ടുകാര്‍ നൽകിയത് വിലകുറഞ്ഞ ലഹങ്ക; വധു വിവാഹത്തില്‍ നിന്നും പിന്മാറി

spot_img
spot_img

ഡെറാഡൂണ്‍: വരന്റെ വീട്ടുകാര്‍ വിലകുറഞ്ഞ ലെഹങ്ക കൊടുത്തയച്ചുവെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്നും വധു പിന്മാറി .

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വസ്ത്രത്തിന് വില കുറഞ്ഞു എന്ന പേരില്‍ വധു വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്.

10,000 രൂപയുടെ ലെഹങ്കയാണ് വധുവിനായി വരന്റെ വീട്ടുകാര്‍ കൊടുത്തയച്ചത്. എന്നാല്‍ ലെഹങ്കയ്ക്ക് ക്വാളിറ്റി ഇല്ലെന്നും വിലകുറഞ്ഞ വസ്ത്രമാണ് വാങ്ങിയതെന്നും പറഞ്ഞ് വധു ഇത് നിരസിക്കുകയായിരുന്നു.

ഈ വര്‍ഷം ജൂണില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വിവാഹം നവംബര്‍ അഞ്ചിനാണ് നിശ്ചയിച്ചിരുന്നത്. വിവാഹം വേണ്ടെന്നുവയ്ക്കുന്ന നില എത്തിയതോടെ ഇരു വീട്ടുകാരും പൊലീസില്‍ പരാതിയുമായി എത്തി. വിവാഹ ക്ഷണക്കത്തടക്കം തയാറാക്കിയെന്നാരോപിച്ചാണ് വരന്റെ വീട്ടുകാര്‍ പരാതിയുമായി എത്തിയത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments