Friday, March 29, 2024

HomeNewsIndiaഭീമ കൊറേഗാവ് കേസ്: ആനന്ദ് തെല്‍തുംബ്ഡെയ്ക്ക് ജാമ്യം

ഭീമ കൊറേഗാവ് കേസ്: ആനന്ദ് തെല്‍തുംബ്ഡെയ്ക്ക് ജാമ്യം

spot_img
spot_img

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രൊഫ. ആനന്ദ് തെല്‍തുംബ്ഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ എന്‍.ഐ.എ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ജസ്റ്റിസ് എ.എസ്.ഖഡ്ക്കരി, ജസ്റ്റിസ് മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

എന്‍.ഐ.എയ്ക്ക് സുപ്രീം കോടതിയെ സമീപിക്കുന്നതിനാണിത്. സുപ്രീം കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമേ ഐ.ഐ.ടി പ്രൊഫസറായ ആനന്ദിന് പുറത്തിറങ്ങാനാവുമോ എന്ന് അറിയാനാവൂ.

ആനന്ദ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും ഗൂഡാലോചനയില്‍ ഭാഗമായെന്നുമുള്ള എന്‍.ഐ.എയുടെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ നിലനില്‍ക്കൂ.

എല്‍ഗാര്‍ പരിഷത്ത് സമ്മേളന കണ്‍വീനറായ ദളിത് സ്കോളര്‍ കൂടിയായ ആനന്ദിനെ 2020 ഏപ്രില്‍ 14 നാണ് ഗൗതം നവഖലയോടൊപ്പം യു.എ.പി.എ ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്തത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments