ന്യൂഡല്‍ഹി: ഭീകരവാദത്തിന് പണം നല്‍കുന്നത് ഏറ്റവും വലിയ ഭീഷണിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവാദം ഏതെങ്കിലും പ്രത്യേക മതം, രാജ്യം, വ്യക്തികള്‍, ഗ്രൂപ്പുകള്‍ എന്നിവയുമായി ബന്ധിപ്പിക്കാനാകില്ല. ഭീകരവാദത്തെ ചെറുക്കുന്നതിന് രാജ്യത്തിന്‍റെ സുരക്ഷാ സംവിധാനവും നിയമ, സന്പദ് വ്യവസ്ഥകളും കുറ്റമറ്റതാക്കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ഭീകരവാദത്തിന് എതിരേയുള്ള ലോകരാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെ തുരങ്കം വെയ്ക്കുന്ന രാജ്യങ്ങളുണ്ട്. ഇത്തരക്കാരുടെ ഇരട്ടത്താപ്പ് ലോകത്തിന് കാട്ടിക്കൊടുക്കണമെന്നും അമിത് ഷാ പറഞ്ഞു. തീവ്രവാദികളെ സംരക്ഷിക്കുന്നതും അഭയം നല്‍കുന്നതും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്.
ഭീകരവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഭീകരവാദത്തിന് എതിരെയുള്ള മന്ത്രിതല സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.