ഗാസിയാബാദ്: ഗാസിയാബാദിലെ ദസ്ന ജയിലില്‍ 140 തടവുകാര്‍ക്ക് എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചു. എംഎംജി ജില്ലാ ആശുപത്രയിലെ ഡോക്ടര്‍മാരുടെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
2016 ല്‍ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയില്‍ 49 പേരില്‍ രോഗബാധ കണ്ടെത്തിയിരുന്നു.
1706 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 5,500 പേരാണ്. ഇതില്‍ 140 പേര്‍ക്കാണ് എയ്ഡ്സ്.