മൈസൂരു: ദലിത് സ്ത്രീ വാട്ടര്‍ ടാങ്കില്‍നിന്ന് വെള്ളം കുടിച്ചത് ചോദ്യം ചെയ്ത ഇതര ജാതിക്കാര്‍ ഗോ മൂത്രം ഉപയോഗിച്ച് കഴുകി.
കര്‍ണാടക ചാമരാജ നഗറിലെ സംഭവം വാര്‍ത്തയായതോടെ സമൂഹിക ക്ഷേമ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഹെഗോതറ ഗ്രാമത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എച്ച്.ഡി കോട്ടയില്‍നിന്നും എത്തിയതായിരുന്നു സ്ത്രീ. വിവാഹത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച് ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെയാണ് വഴിയരികിലെ കുടിവെള്ള ടാങ്കില്‍ നിന്നുല്ള പൈപ്പില്‍നിന്ന് വെള്ളം കുടിച്ചത്. ഇത് സമീപവാസികള്‍ കാണുകള്‍ ഇവര്‍ സ്ത്രീയെ ശകാരിക്കുകയുമായിരുന്നു.
പിന്നീട്, ഈ ടാങ്കിലെ വെള്ളം പൂര്‍ണമായി തുറന്നുവിട്ട് ഒഴിവാക്കിയ ശേഷം ഗോ മൂത്രം ഉപയോഗിച്ച് കഴുകി. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.