ലഖ്നോ: ഉത്തര്‍പ്രദേശിലെ ലഖ്നോ-അസംഗഡ് ഹൈവേയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് യാത്രക്കാരുമായി വരികയായിരുന്നു ബസ്.
അസംഗഡ് അത്‌റൗലിയ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദേശീയ പാതയില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് റോഡില്‍ നിന്ന് 100 മീറ്ററോളം നീങ്ങി. ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബസിനു തീപിടിച്ചു.
രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ സ്ഥലത്തെത്തി ബസിനുള്ളിലെ യാത്രക്കാരെ പുറത്തെത്തിച്ചു. രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.