Thursday, April 25, 2024

HomeNewsIndiaഭാരത് ജോഡോ യാത്ര വന്‍ വിജയം, അടുത്ത വര്‍ഷവും നടത്താന്‍ കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്ര വന്‍ വിജയം, അടുത്ത വര്‍ഷവും നടത്താന്‍ കോണ്‍ഗ്രസ്

spot_img
spot_img

മുംബൈ: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്ത വര്‍ഷവും നടത്തുമെന്ന് വിവരം. ഗുജറാത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോണ്‍ഗ്രസിന്‍റെ ആലോചന.

കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബര്‍ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളില്‍ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്.

രാഹുല്‍ ഗാന്ധി ഇപ്പോള്‍ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേ സമയം ‘ഭാരത് ജോഡോ യാത്ര’യില്‍ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ പങ്കെടുത്തതിന്‍റെ പേരില്‍ ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്ത് എത്തി.

സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാവിനെ വിമര്‍ശിച്ചത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments