Thursday, March 28, 2024

HomeNewsIndiaബിജെപി നേതാവും മുന്‍ എംഎല്‍എയുമായ യുബി ബണക്കാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ യുബി ബണക്കാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

spot_img
spot_img

ബെംഗ്‌ളുറു: മുന്‍ ബിജെപി എംഎല്‍എ യുബി ബണക്കാര്‍ അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കര്‍ണാടക നിയമസഭാ സ്പീകര്‍ ബിജി ബണക്കാറിന്റെ മകനായ യുബി ബണക്കാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ജില്ലയായ ഹാവേരിയില്‍ നിന്നുള്ള നേതാവാണ്. കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നവംബര്‍ ഒമ്ബതിന് കര്‍ണാടക വെയര്‍ഹൗസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വീരശൈവ ലിംഗായത്ത് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനവും ബണക്കാര്‍ രാജിവെച്ചിരുന്നു. കൂടാതെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചതായി അദ്ദേഹം വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തനായിരുന്നു ബണക്കാര്‍. 1994ല്‍ ബിജെപി ടികറ്റിലാണ് അദ്ദേഹം ആദ്യമായി എംഎല്‍എ ആയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments