Friday, December 2, 2022

HomeNewsIndiaമധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ പ്രിയങ്ക ഗാന്ധിയും

മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ പ്രിയങ്ക ഗാന്ധിയും

spot_img
spot_img

രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ നവംബര്‍ 23 ന് മധ്യപ്രദേശിലെത്തും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും.

ഇതാദ്യമായാണ് പ്രിയങ്ക ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. ഇക്കാര്യം മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജയറാം രമേശാണ് അറിയിച്ചത്.

ബുര്‍ഹാന്‍പൂരിന് സമീപം മധ്യപ്രദേശില്‍ പ്രവേശിക്കുന്ന യാത്ര ബുധനാഴ്ച പുനരാരംഭിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. നാല് ദിവസം പ്രിയങ്ക ഗാന്ധി യാത്രയുടെ ഭാഗമായി മധ്യപ്രദേശിലുണ്ടാകും .

മഹാരാഷ്ട്രയിലാണ് യാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments