Thursday, December 7, 2023

HomeNewsIndiaസി വി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

സി വി ആനന്ദബോസ് ബംഗാള്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

spot_img
spot_img

തിരുവനന്തപുരം: പശ്ചിമബംഗാള്‍ ഗവര്‍ണറായി മലയാളിയായ സി വി ആനന്ദബോസ് സത്യപ്രതിജ്ഞ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി ആയ ഒഴിവിലാണ് ആനന്ദബോസിന്റെ നിയമനം. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന സി വി ആനന്ദബോസ് 2019 ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സി വി ആനന്ദബോസ് കൊല്‍ക്കത്തയിലെത്തിയത്. 2010 മുതല്‍ 2014 വരെ ബംഗാള്‍ ഗവര്‍ണറായിരുന്ന എം കെ നാരായണനുശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments