Monday, December 5, 2022

HomeNewsIndiaകെജ്‌രിവാളിനെ കൊല്ലാന്‍ ഗൂഢാലോചന : ബിജെപിക്കെതിരെ ആരോപണവുമായി സിസോദിയ

കെജ്‌രിവാളിനെ കൊല്ലാന്‍ ഗൂഢാലോചന : ബിജെപിക്കെതിരെ ആരോപണവുമായി സിസോദിയ

spot_img
spot_img

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊല്ലാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി എംപി മനോജ് തിവാരിക്ക് ഇതില്‍ പങ്കുണ്ടെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പിലെയും ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലെയും തോല്‍വി ഭയന്നാണ് ബിജെപി കേജ്രിവാളിനെ കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത്, ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ തോറ്റ് തുന്നംപാടുമെന്ന് ഭയന്ന് ബിജെപി അരവിന്ദ് കേജ്രിവാളിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണ്. കേജ്രിവാളിനെ ആക്രമിക്കാന്‍ അവരുടെ എംപി മനോജ് തിവാരി പരസ്യമായി ആഹ്വാനം ചെയ്യുകയാണ് അയാളാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ എഎപി ഇത്തരം ഭീഷണികളില്‍ ഭയപ്പെടുന്നില്ല. തക്കതായ മറുപടി നല്‍കും, സിസോദിയ ട്വീറ്റ് ചെയ്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments