Thursday, October 5, 2023

HomeNewsIndiaബച്ചന്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കരുത്: ഡല്‍ഹി ഹൈക്കോടതി

ബച്ചന്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കരുത്: ഡല്‍ഹി ഹൈക്കോടതി

spot_img
spot_img

അമിതാഭ് ബച്ചന്റെ പേരും ശബ്ദവും ചിത്രങ്ങളും ഇനി മുതല്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈകോടതിയുടെ ഇടക്കാല വിധി. നടന്റെ അനുമതിയില്ലാതെ പലരും തങ്ങളുടെ ഉല്‍പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രചാരണത്തിന് അദ്ദേഹത്തിന്റെ ശബ്ദവും ചിത്രവും പേരും ഉപയോഗിക്കുന്നുണ്ട്

വ്യക്തികളുടെ അവകാശങ്ങളിലേയ്ക്കുള്ള അനാവശ്യമായ കടന്നു കയറ്റമാണിത് എന്ന് നിരീക്ഷിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു വ്യക്തിയുടെ പേരും മറ്റ് വിവരങ്ങളും അനുമതിയില്ലാതെ ഉപയോഗപ്പെടുത്തുന്നത് അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രഥമദൃഷ്ട്യ തന്നെ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം തന്നെ നടനുണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments